B Com 1992 Batch, St. Berchmans College, Changanasserry, Kerala, India
ജീവിതത്തിലെ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത
ഒരു അനുഭവമാണ് കലാലയ ജീവിതം.
ചങ്ങനാശ്ശേരി S B College ൽ പഠിക്കുക എന്ന് പറയുന്നത് തന്നെ
അഭിമാനം നിറഞ്ഞ കാര്യമാണ്. പാരമ്പര്യ മഹിമ കൊണ്ടും,
പഴയ സംസ്കാര ധ്വനി കൊണ്ടും, നിലകൊള്ളുന്ന
ഈ കലാലയ മുത്തശ്ശി മനസ്സിൽ എന്നും ഒരു പുളകമാണ്.
നമ്മുടെ അദ്ധ്യാപകർ, അനദ്ധ്യാപകർ, പ്രിൻസിപ്പാൾ,
വൈസ് പ്രിൻസിപ്പാൾ, സംഘടനാ നേതാക്കൾ ഇവരെല്ലാം തന്നെ
ഞങ്ങൾക്ക് എന്നും താങ്ങും തണലുമായി നിലകൊണ്ടിരുന്നു .
പ്രമുഖ വ്യക്തികളുടെ സന്ദർശനങ്ങൾ, പഠ്യേതര പ്രവർത്തനങ്ങൾ,
യാത്രകൾ, വിരുന്നുകൾ, സംഘടനാ പ്രവർത്തനങ്ങൾ
തുടങ്ങിയവ SB യുടെ മാത്രം സമ്പത്താണ്.
അതിനുള്ള ഒരേ ഒരു തെളിവാണ് COMA അഥവാ Commerce Association.
ഈ ഒരു സംഘടന SB College B Com 1992 batch കാരുടേതു മാത്രം ആണ്.
SB യിൽ നിന്നും വിടവാങ്ങി വർഷങ്ങൾക്ക് ശേഷം ഉടലെടുത്ത ഒരു സംഘടന അല്ല ഇത്.
മറിച്, കലാലയ വിദ്യാർത്ഥികൾ ആയിരിക്കുമ്പോൾ തന്നെ
ഒത്തൊരുമിച്ചു ഉണ്ടാക്കിയ ഒരു കൂട്ടായ്മയാണ് COMA .
അതിനുവേണ്ടി അക്ഷീണം യത്നിച്ച വ്യക്തികളെ എത്ര അഭിനന്ദിചാലും മതിയാവില്ല.
കാരണം ഈ ആധുനിക യുഗത്തിലെ Coma WhatsApp Group ന്റെ ഉത്ഭവവും
ഈ COMA യുടെ ആവിർഭാവത്തോടെയാണ് .
ഗ്രാഡുവേഷൻ കഴിഞ്ഞു കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും
COMA യുടെ ശക്തി അടിക്കടി വർധിച്ചിട്ടേയുള്ളു .
ഇടയ്ക്കിടെ നടക്കുന്ന കൂടിച്ചേരലുകൾ ഇതിനെ യാഥാർഥ്യമാക്കികൊണ്ടിരിക്കുന്നു.
ഇപ്പോൾ ഈ COMA യിലെ അംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ
വേരുറപ്പിച്ചിരിക്കുന്നവരാണ്. അവരെല്ലാം COMA എന്ന കുടക്കീഴിൽ
എന്നും ഒരമ്മ പെറ്റ മക്കളെപ്പോലെ ചരിക്കുന്നു.